MSF ന്റെ ആര്‍.ഡി.ഡി ഓഫീസ് സമരം ; ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് റിമാന്റിൽ



MSF നടത്തുന്ന അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കിയ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ സമര രംഗത്തുണ്ടായിരുന്ന വഹാബിനെ മലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.

ശനിയാഴ്ച ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിട്ട് നടത്തിയ സമരത്തിനെതിരായ കേസ് ഇന്നലെ കോടതി പരിഗണിച്ചിരുന്നു. വഹാബിനെതിരെ ഗുരുതര റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടെ റിമാന്റ് ചെയ്യുകയായിരുന്നു. റിമാന്റ് ചെയ്ത വഹാബിനെ മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി.

എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബിന്റെ അറസ്റ്റ് കൊണ്ടും ജയിലിലടക്കല്‍ കൊണ്ടും ഈ പോരാട്ടവീരുത്തെ തകര്‍ക്കാനാവില്ലെന്നും ശക്തമായ സമരങ്ങള്‍ക്ക് ജില്ലയില്‍ എം.എസ്.എഫ് നേതൃത്വം കൊടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍