മലപ്പുറം ജില്ലയിൽ നിപ വൈറസ് ബാധിച്ചതിനെ തുടർന്ന് 14 വയസുള്ള ഒരു കുട്ടി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാനമാകെ തന്നെ മുൾമുനയിൽ ആണെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ യോജിച്ച് നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നും ഇ. ടി.മുഹമ്മദ് ബഷീർ എംപി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയെ കണ്ട് കത്ത് നൽകി
പൂനെ ആസ്ഥാനമായുള്ള വൈറോളജി ഡിപ്പാർട്ട്മെന്റ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ഈ കാര്യത്തിൽ വലിയ പരിഭ്രാന്തിയുണ്ട്.
ഇത്തരം വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നേരത്തെ ഉണ്ടായ സന്ദർഭങ്ങളിൽ നടന്ന മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും സൂചിപ്പിച്ചു.
ജില്ലക്ക് അനുവദിച്ച വൈറോളജി ലാബ് ഉടൻ യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി അകറ്റാനും രോഗ വ്യാപനം തടയാനുമുള്ള പരിശ്രമങ്ങൾക്ക് കൂടുതൽ വിദഗ്ദരുടെ സേവനം ആവശ്യമാണെങ്കിൽ കേന്ദ്ര ഗവൺമെന്റ് യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ നൽകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നൽകി.
വി കെ ഹാരിസ് ബീരാൻ എം. പി യും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു
0 അഭിപ്രായങ്ങള്‍