മലപ്പുറം മുട്ടിപ്പടിയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ചു ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം


മലപ്പുറം: മലപ്പുറം മുട്ടിപ്പടിയില്‍ കെ.എസ്‌.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുല്‍പറ്റ സ്വദേശികളാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്‌.ആർ.ടി.സി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. 

മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഷ്റഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍