മലപ്പുറം എടവണ്ണയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു


ഇന്ന് രാവിലെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം.
അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു.

എടവണ്ണ പുള്ളാട്ട് ജസീര്‍ ബാബുവും രണ്ടു കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. വണ്ടിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനത്തിലെ യാത്രക്കാരാണ് ജസീറിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വാഹനം റോഡരികില്‍ നിര്‍ത്തി ജസീര്‍ കുട്ടികളുമായി മാറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍