ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടി വീണ് അപകടം ; പൊന്നാനി സ്വദേശി മരിച്ചു


ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലി ഖാൻ (62) ആണ് മരിച്ചത്.

ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീണാണ് അപകടം.

റെയില്‍വേ അധികൃതർ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. കബറടക്കം ഇന്ന് പൊന്നാനിയില്‍ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍