സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.
ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.
ചാര്‍ജ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച് കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന് ബസ് ഉടമകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോരെന്നും 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പ് നല്കി നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബഡ്ജറ്റിലും ഒരു പരിഗണന നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഇന്ന് ബസുടമകളുമായി ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ഉടമകള്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നതും അദ്ദേഹം സ്ഥിരീകരിച്ചു. തുടര്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായമാണെന്നും ആന്റണി രാജു കൂട്ടിചേര്‍ത്തു.
0 അഭിപ്രായങ്ങള്‍