കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ സ്ഥലമേറ്റെടുപ്പ് ; സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയായതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു .പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യമറിയിച്ചത്.
തിരൂർ താലൂക്കിൽ പെട്ട മേൽമുറി വില്ലേജിൽ കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയ ഏജൻസി കേരള വളന്ററി ഹെൽത്ത് സർവ്വീസസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരികയാണ്.
2013 ലെ എൽ എ .ആർ.ആർ. നിയമയത്തിൽ അനുശാസിക്കും പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് നിശ്ചിത സമയ പരിധിക്കുള്ളിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തീകരിക്കുന്നതാണെന്നും എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയിൽ വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍