തരിശായിക്കിടന്ന പാടത്ത് പഞ്ചായത്ത് മെമ്പർമാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും നെൽകൃഷി ഇറക്കിയപ്പോൾ കതിരിട്ടത് നൂറുമേനി


വിളവെടുപ്പിന് മെമ്പർമാരുടെ കൂടെ നാട്ടുകാരും, ഒതുക്കുങ്ങൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികളും പങ്കെടുത്തപ്പോൾ മറ്റത്തൂർ ചാലി പാടം ഒരു കാർഷിക ഉത്സവത്തിനു വേദി ആയി മാറി.

2021 ഒക്ടോബർ 27നാണ് മറ്റത്തൂർ ചാലി പാടത്ത് തരിശായി കിടക്കുന്ന മൂന്ന് ഏക്കറോളം നെൽപ്പാടം മെമ്പർമാരുടെയും, പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള ഉദ്യോഗസ്ഥരും പൊന്മണി എന്ന് നെൽവിത്ത് കൃഷിയിറക്കിയത്.

നാലുടൺ നെല്ലാണ് ഇതുവഴി വിളവ് എടുക്കാൻ സാധിച്ചത്. പഞ്ചായത്തിൽ തരിശായി കിടക്കുന്ന എല്ലാ കൃഷിഭൂമികളും മെമ്പർ മാരുടെ നേതൃത്വത്തിൽ ഏറ്റെടുത്തുകൊണ്ട് അവിടെ നെൽ കൃഷി വിളയിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതുവഴി ഒതുകുങ്ങൽ പഞ്ചായത്തിനെ കാർഷികമേഖലയിൽ പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് തരിശുഭൂമിയിൽ കൃഷിയിറക്കുന്നത്. രാവിലെ 8.30 ന് മറ്റത്തൂർ ചാലി പാടത്ത് നടന്ന കൊയ്ത്തു ഉത്സവം വേങ്ങര നിയോജക മണ്ഡലം എം.എൽ.എം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കടമ്പോട്ട് മൂസ, ജില്ല പഞ്ചായത്ത്‌ മെമ്പർ സലീന ടീച്ചർ, ബ്ലോക്ക്‌ ക്ഷേമ കാര്യ ആദ്യക്ഷ AK മെഹനാസ്, ബ്ലോക്ക് മെമ്പർ ആശിഫ തസ്‌നി,വൈസ് പ്രസിഡന്റ്‌ ഫൗസിയ പാലേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഉമ്മാട്ടു കുഞ്ഞീതു,, ഷാദിയ പർവി, Ak ഖമറുദ്ധീൻ  പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുൽ കരീം പി, കൃഷി ഓഫിസർ സുധി പ്രകാശ്, ഒതുക്കുങ്ങൽ ഹയർ സെക്കന്ററി സ്കൂൾ NSS കോർഡിനേറ്റർ ഷാഹുൽ ഹമീദ്,പഞ്ചായത്ത്‌ മെമ്പർമാർ,രാഷ്ട്രീയ, സാമൂഹിക നേതാക്കൾ ഉദ്യോഗസ്ഥർ,ഒതുക്കുങ്ങൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

വിളവെടുപ്പ് നടത്തിയ സ്ഥലങ്ങളിൽ പച്ചക്കറി കൃഷി നടത്താൻ ആണ് പഞ്ചായത്ത് ആലോചിക്കുന്നതെന്ന് പ്രസിഡണ്ട് കടമ്പോട് മൂസ പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍