150 ലധികം പേരെ പങ്കെടുപ്പിക്കാതെ ലളിതമായ രീതിയിലാണ് ഇത്തവണ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അഭിവാദ്യം സ്വീകരിക്കും. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ രാവിലെ ഒന്‍പതിന് ചടങ്ങുകള്‍ ആരംഭിക്കും.
എം.എസ്.പി കണ്ടിന്‍ജന്റ്, വനിതാ പൊലീസ് കണ്ടിന്‍ജന്റ്, ലോക്കല്‍ പൊലീസ്, എ.ആര്‍ വിഭാഗം ഉള്‍പ്പെടുന്ന കണ്ടിന്‍ജന്റ്, എക്സൈസ് വിഭാഗം, ഫയര്‍ ആന്റ് റസ്‌ക്യൂ തുടങ്ങിയ വിഭാഗങ്ങള്‍ മാത്രമാണ് ഇത്തവണ പരേഡില്‍ പങ്കെടുക്കുക. പരേഡ് ആരംഭിക്കുന്നതിന് മുന്‍പ് സിവില്‍ സ്റ്റേഷനിലെ വാര്‍ മെമ്മോറിയലില്‍ പുഷ്പാര്‍ച്ചന നടത്തും. പരേഡില്‍ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ റിഹേഴ്സല്‍ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു.
0 അഭിപ്രായങ്ങള്‍