ലോകായുക്തായുടെ അധികാരം വെട്ടിച്ചുരുക്കിയ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും സ്വീകരിക്കാന്‍ പറ്റാത്ത നടപടിയാണിത്. ഭരണ സംവിധാനത്തെ സുതാര്യമാക്കുന്ന നിയമപരമായ ഈ സംവിധാനത്തിന്റെ അധികാരം വെട്ടിച്ചുരുക്കുന്നത് ദുരുദ്ദേശപരമാണ്. പ്രതിപക്ഷം ഇതിനെതിരെ ശക്തമായി പ്രതികരിക്കും.
ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഒരുക്കലാണ് ഗവണ്‍മെന്റ് ഇത്തരം നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഗവര്‍ണര്‍ ഇതിനു അനുമതി നല്‍കരുത്. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് നിലവിലെ സംസ്ഥാന സര്‍ക്കാര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. സൗകര്യത്തിനു വേണ്ടി ലോകായുക്തയുടെ അധികാരം തന്നെ ഇല്ലാതാക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്നും ഈ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതു സംബന്ധിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
0 അഭിപ്രായങ്ങള്‍