കോവിഡ് കാരണം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തുന്ന മാമാങ്കത്തിന് അങ്ങാടിപ്പുറം ചാവേർ തറയിൽ നിന്നും തുടക്കമായി. മലയാളം സർവ്വകലാശാല വി.സി അനിൽ വള്ളത്തോൾ ഉത്ഘാടനം ചെയ്തു. തുടർന്ന് ആരംഭിച്ച അങ്കവാൾ പ്രയാണത്തിന് മലപ്പുറം ഡി.ടി.പി.സി പരിസരത്ത് സ്വീകരണം നൽകി. ജില്ലാ വികസന കമ്മീഷണർ പ്രേം കൃഷ്ണൻ IAS സ്വികരണ യോഗം ഉത്ഘാടനം ചെയ്തു.
തുടർന്ന് കോട്ടക്കൽ ആര്യവൈദ്യശാല, മാങ്ങാട്ടിരി ഉള്ളാട്ടിൽ തറവാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നിലപാട് തറയിൽ സമാപിച്ചു. വെള്ളിയാഴ്ച നിളാതീരത്ത് മാമാങ്ക സ്മൃതി ദീപം തെളിയിക്കും. റീ എക്കോയും മാമാങ്കം മെമ്മോറിയൽ (Sസറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
0 അഭിപ്രായങ്ങള്‍