യുവാവിൻ്റെ, പരാതിയിൽ കൊലക്കേസുകളിലടക്കം പ്രതികളായ രണ്ട് കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളേ ബാറിൽ നിന്ന് വണ്ടൂർ പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാറിൽ വച്ചുണ്ടായ കലഹത്തിനിടെ ഗുണ്ടകൾ കൈ കോണ്ടും, ഇടിക്കട്ട ഉപയോഗിച്ചും ആക്രമിച്ചെന്നാണ് കേസ്. കണ്ണിനു താഴേയും, മൂക്കിനും, പുറത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഞ്ച് പേർക്കെതിരേയാണ് കേസ്. ഇതിൽ രണ്ടും മൂന്നും കേസിലെ പ്രതികളും കണ്ണൂർ കൂത്തുപറമ്പ് പാതിരിക്കോട് സ്വദേശികളായ K നവജിത്ത്, ചിരുകണ്ടോത്ത് വീട് പ്രിയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാറിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും കണ്ണൂരിലെ ഒരു CPM നേതാവിൻ്റെ കോലപാതക കേസിലടക്കം പ്രതികളാണ്. നവജിത്തിൻ്റെ പേരിൽ 10 ഓളം കേസുകൾ നാട്ടിൽ തന്നെയുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളേ റിമാൻ്റ് ചെയ്തു.
0 അഭിപ്രായങ്ങള്‍