കൊക്കെയ്ൻ അടക്കം ഒരു കോടിയിലധികം വില വരുന്ന ലഹരി വസ്തുക്കളുമായി ഒരു ബാഗ്ലൂർ സ്വദേശിയടക്കം രണ്ട് പേർ കാളികാവ് എക്സൈസിൻ്റെ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് പോരൂർ പട്ടണം കുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ വച്ചാണ് ഇരുവരും പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ബഗ്ളൂരു ആർ.ടി. നഗർ സ്വദേശി സയ്യിദ് സലാഹുദ്ദീൻ, പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 38 ഗ്രാം എം. ഡി.എം.എ, 121 ഗ്രാം കൊക്കെയ്ൻ എന്നിവ പിടികൂടി. ഇതു കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബാഗ്ലൂരിൽ നിന്ന് ലഹരി വസ്തുക്കൾ പട്ടണം കുണ്ടിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് മലയോര മേഖലയിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് രീതി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കണ്ട് വരുന്ന കൊക്കെയ്ൻ ആദ്യമായാണ് മേഖലയിൽ പിടികൂടുന്നത്. പ്രതികളുടെ ഫോണിലേക്ക് വന്ന മണി ട്രാൻസ്ഫർ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയതായി കാളികാവ് എക്സൈസ് ഇൻസ്പെക്ടർ MO വിനോദ് പറഞ്ഞു.
നിരോധിത ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൈവശം വച്ച വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇരുവരേയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
0 അഭിപ്രായങ്ങള്‍