കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തിയ ദേശീയ പണിമുടക്ക് ജില്ലയില്‍ സമാധാനപരം. KSRTC, സ്വകാര്യ ബസുകള്‍, ഓട്ടോ-ടാക്‌സികള്‍ എന്നിവ സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടായില്ല.
ജില്ലയിലെ പ്രധാന നഗരങ്ങളിലും ഹോട്ടലുകള്‍, തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, പലചരക്ക് കടകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ തുടങ്ങിയവ പകുതിയിലധികവും തുറന്ന് പ്രവര്‍ത്തിച്ചു. സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും മിക്കതും അടഞ്ഞ് കിടന്നു. നഗരങ്ങളില്‍ പൊതുവെ തിരക്ക് കുറവായിരുന്നു.
ഇന്നലെ അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മലപ്പുറം നഗരത്തില്‍ പ്രകടനം നടത്തി.
ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7,500 രൂപാ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ വീതം ഭക്ഷ്യധാന്യം നല്‍കുക, തൊഴിലുറപ്പ് പദ്ധതി തൊഴില്‍ ദിനങ്ങള്‍ 200 ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
0 അഭിപ്രായങ്ങള്‍