കോട്ടക്കൽ: സ്വകാര്യബസിൻ്റെ ഡോറിൽ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ മരിച്ചു. കൊളത്തൂർ സ്വദേശി മൻസൂറാണ് (30) ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലായിരുന്നു അപകടം. കോട്ടക്കൽ പുലാമന്തോൾ, വളാഞ്ചേരി അറഫ ബസിലെ കണ്ടക്റ്ററാണ് മൻസൂർ.
0 അഭിപ്രായങ്ങള്‍