കൊളത്തൂരിൽ കാറിലും ബൈക്കിലുമായെത്തിയ പുത്തനങ്ങാടി, മഞ്ചേരി സ്വദേശികളില്‍ നിന്ന് പിടികൂടിയത് 5.820 ഗ്രാം എം.ഡി.എം.എ ലഹരിമരുന്നാണ്.
ജില്ലയില്‍ രാത്രികളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്നുകളുടെ വില്‍പനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ IPS ന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കുകയും ചെയ്തിരുന്നു. പുഴക്കാട്ടിരി മണ്ണുംകുളം കേന്ദ്രീകരിച്ച് സ്ഥിരമായി രാത്രികളില്‍ സിന്തറ്റിക് ലഹരിമരുന്ന് വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നടത്തിയ പരിശോധനയില്‍ പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിന്‍ വര്‍ഗ്ഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിന്‍ഷാദ്(25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ വദൂദ്(26) എന്നിവരെ 5.820 ഗ്രാം സിന്തറ്റിക് ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തത്.
രാത്രികളില്‍ ലഹരി വില്‍പനയും ഉപയോഗവും നടത്തുന്ന സംഘങ്ങള്‍ സജീവമായി രംഗത്തുള്ളതായും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരം സംഘങ്ങളിലെ കണ്ണികളെ കുറിച്ചുള്ള സൂചന ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും പെരിന്തല്‍മണ്ണ DYSP സാജു.കെ.എബ്രഹാം അറിയിച്ചു.
കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത്, എസ്.ഐ രാജേഷ് കൊളത്തൂര്‍ സ്റ്റേഷനിലെ CPO മാരായ അഭിജിത്, നിധിൻ, സഫർ അലിഖാൻ എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
0 അഭിപ്രായങ്ങള്‍