കടുങ്ങാത്തുകുണ്ടില്‍ രണ്ടര വയസ്സുകാരിയുടെ കാലില്‍ നിന്ന് പാദസരം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍.
കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരിയെയാണ് (35) കല്‍പകഞ്ചേരി എസ്.എച്ച്.ഒ കെ. സുശാന്ത് അറസ്റ്റ് ചെയ്തത്. തിരൂർ-വളാഞ്ചേരി റൂട്ടില്‍ ഓടുന്ന നീർക്കാട്ടില്‍ എന്ന ബസില്‍ ചൊവ്വാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. വൈലത്തൂരില്‍നിന്ന് മാമ്ബ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയുടെ കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്.
പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ട മാതാവ് ബഹളംവെച്ചതോടെ ബസ് കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നില്‍ നിർത്തി. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തമിഴ്നാട് സ്വദേശിയായ ഗൗരിയുടെ പഴ്സില്‍നിന്ന് പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയില്‍ ഹാജരാക്കി.
0 അഭിപ്രായങ്ങള്‍