യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു ; പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു



. താനൂര്‍ ഒഴൂര്‍ ഇല്ലത്ത്പറമ്ബില്‍ ഷിഹാബിനെയാണ് (44) മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തത്. വണ്ടൂര്‍ സ്വദേശിനിയായ 18കാരിയുടെ പരാതിയിലാണ് അറസ്റ്റ്. 

കഴിഞ്ഞ 28നായിരുന്നു സംഭവം. ചികിത്സ തേടിയ യുവതി ആശുപത്രിയില്‍നിന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍