കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്നു രാജ്യാന്തര ലഹരി കടത്തു സംഘത്തിൻ്റെ തലവനടക്കം രണ്ടു പേർ പിടിയിൽ. സംഘത്തലവൻ കണ്ണൂർ കാഞ്ഞിരോട് തലമുണ്ട സ്വദേശി ദാർ അൽ അബറാർ വീട്ടിൽ ജാസിർ അബ്ദുള്ള (27) എന്ന ഡേവിഡ് കണ്ണൂർ പിണറായി പാതിരിയാഡ് സ്വദേശി ഫാത്തിമ്മാസ് വീട്ടിൽ മുഹമ്മദ് റാഷിദ് (24),എന്നിവരാണ് പിടിയിലായത്. റാഷിദിനെ കണ്ണൂർ പിണറായിയിലെ വീട്ടിൽ നിന്നും ദുബായിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജാസിർ അബ്ദുള്ളയെ മുംബൈ എയർപോർട്ടൽ നിന്നും ആണ് പിടികൂടിയത്. ഒരാഴ്ച മുൻപ് കരിപ്പൂർ എയർപോർട്ട് പരിസരത്തെ ലോഡ് ജിൽ നിന്ന് കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോട്ടം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ് തായ് ഗോൾഡു മായി പിടി കൂടിയിരുന്നു. വിദേശത്തേക്ക് കടത്താൻ ട്രോളി ബാഗിൽ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ വയനാട് സ്വദേശിയായ ഡെന്നിയുടെ പങ്ക് വ്യക്തമായതിനെ തുടർന്ന് വയനാട്ടിലെ ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
തായ് ഗോൾഡ് എന്ന് അറിയിപ്പെടുന്ന 4.8 kg യോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ജില്ലയിൽ ആദ്യമായാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തയ്ലൻ്റ്റിൽ നിന്നോ ബാങ്കോക്കിൽ നിന്നോ ഇവിടെ എത്തിക്കുന്ന ഹൈബ്രിഡ് ലഹരി പിന്നീട് കാരിയർ മാർ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായത്. മലപ്പുറം ജില്ലയിലേതടക്കം നിരവധി മലയാളികൾ ലഹരി കടത്തുമായായി ബന്ധപ്പെട്ട് വിദേശത്ത് ജയിലിൽ കഴിയുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ ലഹരിയുമായി പിടികൂടിയത്.
വിദേശത്തുനിന്നും സ്വർണ്ണം കടത്താൻ കാരിയർമാർ ആയാൽ നല്ല പ്രതിഫലം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഇരകളെ കണ്ടെത്തുന്ന സംഘം ഇവർ അറിയാതെ ബാഗുകളിൽ ലഹരി മരുന്ന് സെറ്റ് ചെയ്ത് വിദേശത്തേക്ക് കടത്തുന്നു. പിടിക്കപ്പെടുന്നവർ വർഷങ്ങളായി അവിടെ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. പിടിയിലായ ഡെന്നി കഴിഞ്ഞ ഫെബ്രുവരി മാസം ബാങ്കോക്കിൽ നിന്നും കേരളത്തിലേക്ക് ഹൈബ്രിഡ് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ എറണാംകുളത്ത് കസ്റ്റംസ് പിടിയിലായിരുന്നു. 2 മാസം മുൻപ് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ലഹരി കടത്തിൽ സജീവമാവുകയായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിലാണ് എയർപോർട്ട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. പിടിയിലായ ജാസിർ അബ്ദുള്ളയെ ചോദ്യം ചെയ്തതിൽ ബാങ്കോക്ക് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന ഇയാളുടെ സംഘത്തിലെ മുഴുവൻ ആളുകളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷച്ചു വരികയാണ്.
മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരൻ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp സിദ്ദിഖ് , കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ DANSAF സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയൻ, ഷബീർ, സബീഷ്, സുബ്രഹ്മണ്യൻ എന്നിവരും കരിപ്പൂർ സ്റ്റേഷൻ si ഷാജി. CPO ഷബീറലി യും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
0 അഭിപ്രായങ്ങള്‍