തൃശൂർ: ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ട്രെയിനിന്‍റെ എൻജിനും ബോഗിയും വേർപെട്ടു. എറണാകുളം-ടാറ്റാനഗർ എക്സ്പ്രസ് ട്രെയിനിന്‍റെ ബോഗിയാണ് എൻജിനില്‍നിന്നു വേർപെട്ടത്.
രാവിലെ പത്തോടെയാണ് സംഭവം. സ്റ്റേഷനും പാലവുമുള്ളതിനാല്‍ വേഗം കുറച്ചാണ് ട്രെയിൻ വന്നിരുന്നത്. അതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
തൃശൂരില്‍നിന്നും പാലക്കാട്ടുനിന്നുമുള്ള യൂണിറ്റുകളെത്തി എൻജിൻ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം എൻജിനും ബോഗിയും വേർപെടാനുള്ള കാരണം വ്യക്തമായിട്ടില്ല. റെയില്‍വേ അധികൃതർ ഇതു സംബന്ധിച്ച് അന്വേഷണം നടത്തും.
0 അഭിപ്രായങ്ങള്‍