കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചു വിട്ടു...മണ്ഡലം നേതാവിനും യൂത്ത് ലീഗ് നേതാവിനുമെതിരെ നടപടി



കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ വിപ്പ്‌ ലംഘിച്ച് സി.പി.എം പിന്തുണയോടെ മത്സരിച്ച് വിജയിച്ച മുഹ്‌സിന പൂവന്‍മഠത്തിലും  പി.പി. ഉമ്മറും തല്‍സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കും. അതോടൊപ്പം നിലവിലുള്ള വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഹനീഷയൊഴികെയുള്ള മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും രാജിവെക്കുന്നതാണ്. 

മുസ്‌ലിം ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട് അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായും ഇസ്മയില്‍ പി മൂത്തേടം, എം.എ. ഖാദര്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതായും മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍