നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് അപകടം ; കുടുങ്ങിയ രണ്ട് പേരില്‍ ഒരാള്‍ മരിച്ചു



മലപ്പുറം: കോട്ടയ്ക്കലില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു.

കിണറ്റിനുള്ളില്‍ കുടുങ്ങിയ ഒരാളെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെയാണ് പുറത്തെത്തിച്ചത്. അഹദിന്റെ ആരോഗ്യനിലയില്‍ കാര്യമായ പ്രശനങ്ങളില്ലെന്നാണ് വിവരം. പുറത്തെത്തിച്ചപ്പോള്‍ ഇയാള്‍ സംസാരിക്കുന്നുണ്ടായിരുന്നു. കാലിന് പരുക്കുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍