കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ


കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ. പാണക്കാട് സാദിഖലി തങ്ങളും പാളയം ഇമാമും പ്രഖ്യാപനം നടത്തി. തമിഴ്നാട്ടിലെ പുതുപ്പേട്ടയിലും പരപ്പനങ്ങാടിയിലുംമാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം.

റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സുന്നി വിഭാഗങ്ങൾ തീരുമാനം അറിയിച്ചിരുന്നില്ല.

അതേസമയം മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതൽ റമദാൻ വ്രതം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍