നിലമ്പൂർ - ഷൊര്‍ണ്ണൂര്‍ പാതയിൽ അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങി


രണ്ടു വർഷത്തിനു ശേഷം നിലമ്പൂർ - ഷൊർണൂർ റെയിൽപ്പാതയിൽ അൺ റിസർവ്ഡ് സ്പെഷ്യൽ എക്‌സ്‌പ്രസ്‌ തീവണ്ടി ഇന്ന് മുതല്‍ ഓടി തുടങ്ങി. നിലമ്പൂരിനും ഷൊർണൂരിനുമിടയിലുള്ള മുഴുവൻ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. നേരത്തെ പാസഞ്ചർ ആയി ഓടിയിരുന്ന വണ്ടിയാണിത്. ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ടാകും.

നിലമ്പൂരിൽ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് 8.40-ന് ഷൊർണൂരിലെത്തുന്ന 06466 നമ്പർ വണ്ടിയും വൈകീട്ട് 5.55-ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 7.35-ന് നിലമ്പൂരിലെത്തുന്ന വണ്ടിയുമാണ് ഇപ്പോൾ തുടങ്ങുന്നത്. നിലമ്പൂർ -ഷൊർണൂർ പാതയിൽ കോവിഡ് കാരണം നിർത്തിവെച്ച തീവണ്ടികൾ ഓരോന്നായി ഉടൻ തന്നെ ഓടി തുടങ്ങുമെന്ന് സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു. ഇതിന്റെ മുന്നോടിയായാണ് മാർച്ച് ഒന്നുമുതൽ നിലമ്പൂർ - ഷൊർണൂർ സ്പെഷ്യൽ എക്‌സ്‌പ്രസ്‌ അൺ റിസർവ്ഡ് തീവണ്ടി ഓടിത്തുടങ്ങുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍