സംസ്ഥാനത്ത് ഇന്ന് 29,471 പര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര് 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര് 1061, വയനാട് 512, കാസര്ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 4,42,162 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 8945 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 2,83,676 കോവിഡ് കേസുകളില്, 3.2 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന് ദിവസങ്ങളില് മരണപ്പെടുകയും എന്നാല് രേഖകള് വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 591 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 4555, കൊല്ലം 3361, പത്തനംതിട്ട 1744, ആലപ്പുഴ 2182, കോട്ടയം 2697, ഇടുക്കി 1937, എറണാകുളം 9692, തൃശൂര് 6993, പാലക്കാട് 2673, മലപ്പുറം 2417, കോഴിക്കോട് 4160, വയനാട് 1060, കണ്ണൂര് 2081, കാസര്ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,83,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 59,79,002 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
2 അഭിപ്രായങ്ങള്‍
How to get to Harrah's Resort Atlantic City by Bus from Harrah's
മറുപടിഇല്ലാതാക്കൂThe following transit lines 평택 출장안마 have 제주 출장마사지 routes that pass near Harrah's Resort Atlantic City 김제 출장안마 Casino and Harrah's 논산 출장안마 Resort 경상북도 출장마사지 Atlantic City.
joya shoes 238n3ircnv872 joya sko,joya sko,joya skor,Cipő joya,zapatos joya,joya schoenen verkooppunten,Scarpe joya,chaussures joya,joya schuhe wien,joya schuhe joya shoes 407f4wvxhz029
മറുപടിഇല്ലാതാക്കൂ