മമ്പാട് പുള്ളിപ്പാടത്ത് തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ ഉച്ചക്കാണ് സംഭവം. പുളളിപ്പാടം ഇല്ലിക്കൽ കരീം(67), ചന്ദ്രൻ എന്ന കുഞ്ഞുട്ടി എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ഗുരുതരമായി പരിക്ക് പറ്റിയ കരീമിനെയാണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കാട് വെട്ടുന്നതിനിടെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. ശരീരമാസകലം കുത്തേറ്റ കരീമിനെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിചരണം നൽകിയെങ്കിലും ICU സഹായത്തോടെ വെൻ്റിലേറ്റർ സംവിധാനം അത്യാവശ്യമായതിനാൽ റഫർ ചെയ്യുകയായിരുന്നു. കരീമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ചന്ദ്രന് തേനീച്ചയുടെ കുത്തേറ്റത്.
0 അഭിപ്രായങ്ങള്‍