PSC LP സ്‌കൂള്‍ അധ്യാപക നിയമനം തേടുന്ന ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ നിരാഹാരസത്യഗ്രഹത്തില്‍ ആരോഗ്യ നില ഗുരുതരമായ ഉദ്യോഗാര്‍ഥികളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് മലപ്പുറം പോലീസെത്തി അറസ്റ്റ് ചെയ്ത് മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. സമരം മൂന്നാം ദിവസം പിന്നിട്ടതോടെ നിരാഹാരസത്യഗ്രഹ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ ആരോഗ്യ നില അതീവ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സുമായി വന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. വിഷയത്തില്‍ ഇടപ്പെട്ട് ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, മറ്റു മന്ത്രിമാര്‍, പി എസ് സി ചെയര്‍മാന്‍, എം എല്‍ എമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ സമീപിച്ചിരുന്നു. ഇതുവരെ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ 90 ശതമാനത്തിലധികം വനിതാ ഉദ്യോഗാര്‍ഥികള്‍ മരണം വരെ സമരം തുടങ്ങിയത്. അടുത്ത ഘട്ടം സെക്രട്ടറിയേറ്റിന് മുന്നിലേക്കും വ്യാപിപ്പിക്കും. ഉദ്യോഗാര്‍ഥികളായ എസ് വളര്‍മതി, രേഖ സതീഷ്, ബിന്‍സി ജിതുല്‍, ആതിര മഹേഷ് തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
0 അഭിപ്രായങ്ങള്‍