ഭിന്നശേഷി സൗഹൃദ മലപ്പുറം ആശയവുമായി ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കുന്നു.ഇതിെന്റ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ല സാമൂഹിക നീതി വകുപ്പ്, സി.ആര്.സി കോഴിക്കോട്, കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം, മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് എന്നിവയുടെ സഹകരണത്തോടെ മേല്‍മുറി മഅ്ദിന്‍ കാമ്ബസില്‍ നടത്തിയ ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു.
0 അഭിപ്രായങ്ങള്‍