ക്രിക്കറ്റ് സംപ്രേഷണം ആരംഭിച്ച് ആമസോൺ പ്രൈം


ക്രിക്കറ്റ് സംപ്രേഷണം ആരംഭിച്ച് ആമസോൺ പ്രൈം. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡുമായി കരാറൊപ്പിട്ട പ്രൈം 2022 ജനുവരി 1 മുതൽ അവർ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്തുതുടങ്ങും. ന്യൂസീലൻഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാവും പ്രൈമിലെ ആദ്യ തത്സമയ ക്രിക്കറ്റ് സംപ്രേഷണം.

ഫെബ്രുവരിയിൽ ന്യൂസീലൻഡ് വനിതകളും ഇന്ത്യൻ വനിതകളും തമ്മിലുള്ള മത്സരങ്ങളും 2022 നവംബറിൽ ഇരു ടീമുകളുടെയും പുരുഷ താരങ്ങളും ഏറ്റുമുട്ടും. ഈ മത്സരങ്ങളൊക്കെ പ്രൈമിൽ കാണാം. 2020 നവംബറിലാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡുമായി ആമസോൺ പ്രൈം കരാറൊപ്പിട്ടത്.

News Courtesy - 24 News

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍