പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ MLA യുടെ നിയമസഭ ഇടപെടൽ ; കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് ഇൻവസ്റ്റിഗേഷൻ പൂർത്തീകരിച്ച് ഡിസൈൻ തയ്യാറാക്കിത്തുടങ്ങിയതായി മന്ത്രി
കുറ്റിപ്പുറം:കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൻ്റെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായുള്ള ഇൻവസ്റ്റിഗേഷൻ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടെന്നും ഡിസൈൻ തയ്യാറാക്കുന്ന നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും പൊതുമരാമത്തും വിനോദ സഞ്ചാരവും വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എയെ അറിയിച്ചു. കുറ്റിപ്പുറം ടി.എച്ച്.എസ്.എസ് ന്റെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നിയമസഭയിൽ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഡിസൈൻ ലഭിക്കുന്ന മുറക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി നൽകുന്നതാണെന്നും എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സ്കൂളിൻ്റെ കെട്ടിട നിർമ്മാണത്തിനായി സർക്കാർ നേരത്തെ 3 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി എം.എൽ.എയുടെ നേതൃത്വത്തിൽ സ്കൂളിൽ യോഗവും ചേർന്നിരുന്നു.
0 അഭിപ്രായങ്ങള്‍