കോട്ടക്കൽ നഗരസഭക്ക് മാത്രമായി സമഗ്ര കുടിവെള്ള പദ്ധതി വേണമെന്ന ആവശ്യവുമായി സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനുമായി കോട്ടക്കൽ നിയോജകമണ്ഡലം MLA പ്രൊ. ആബിദ് ഹുസ്സൈൻ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ വെച്ച് യോഗം ചേർന്നു.
നഗരസഭാ പ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണെന്നും പുഴകളോ കായലുകളോ പോലെ വെള്ളം കണ്ടെത്താനുള്ള സ്രോതസ്സ് നഗരസഭാ പരിധിയിൽ ഇല്ലെന്നും, നിലവിലുള്ള തൂതപ്പുഴ പദ്ധതിയൊക്കെ പ്രാരംഭഘട്ടത്തിലുമാണെന്നും, കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
വിശദമായി കാര്യങ്ങൾ അറിയിച്ചതിൻപ്രകാരം പ്രതീക്ഷാവഹമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്.
അടിയന്തിര പ്രാധാന്യത്തോടെ, കേരള വാട്ടർ അതോറിറ്റിയോട് (KWA) ഈ വിഷയവുമായി ബന്ധപ്പെട്ടു അടിയന്തിരമായി പ്രൊജക്റ്റ് ഉണ്ടാക്കുവാനും ജല ലഭ്യത കൂടുതൽ എവിടെ നിന്നാണ് എന്നു കണ്ടെത്തി പെട്ടെന്ന് പദ്ധതി പ്രവർത്തികമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കോട്ടക്കൽ മണ്ഡലത്തിലെ മറ്റൊരു പഞ്ചായത്തായ കുറ്റിപ്പുറത്തെ കുടിവെള്ള പ്രശ്നങ്ങളുമായി ജനാബ് സിദ്ധിഖ്ൻറെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഉണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍