കോട്ടയ്ക്കൽ: രണ്ടേക്കാൽ കിലോ കഞ്ചാവുമായി ഒരാളെ കോട്ടയ്ക്കൽ പോലിസ് പിടികൂടി. ചെമ്മണിയോട് സ്വദേശി ശിവദാസൻ 52 നെയാണ് രഹസ്യ വിവരത്തെ തുടർന്ന് പുത്തൂരിൽ നടത്തിയ വാഹന പരിശോധനയിൽ കോട്ടയ്ക്കൽ എസ്.ഐ കെ.അജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കോട്ടയ്ക്കലിൽ വിൽപ്പനക്കായി കൊണ്ടു വന്നതാണെന്നാണ് പോലിസ് സംശയം. മാർക്കറ്റിൽ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് മലപ്പുറം മേലാറ്റൂരിൽ നിന്ന് എത്തിച്ചതെന്നാണ് സൂചന. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമെ ഉറവിടം വ്യകതമാവു എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
തിരുരങ്ങാടി തഹസിൽദാർ അബ്ദുൾ ഹാരിസ്, ഡപ്യൂട്ടി തഹസിൽദാർ പി പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി.പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. സിവിൽ പോലിസ് ഓഫിസർമാരായ ഷാജു, സജി അലക്സാസർ, ശരൺ, അൻവർ അലി എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍