വൈദേശികാധിപത്യത്തിൻ്റെ തടവറയിൽ നിന്ന് ഒരു ജനതക്ക് മോചനം നൽകിയ പ്രസ്ഥാനമാണ് മൂസ്ലീം ലീഗ് - പി.കെ.അൻവർ നഹ


ദുബായ്
: വൈദേശികാധിപത്യത്തിൻ്റെ ഭരണത്തിൽ പിന്തള്ളപ്പെട്ട ഒരു ജനതയെ മത- വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലേക്ക് കൈ പിടിച്ചുയർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്ന് UAE KMCC ജന. സെക്രട്ടറി പി.കെ അൻവർ നഹ അഭിപ്രായപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപകദിനമായ മാർച്ച് 10ന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച വെർച്ച്വൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.ചടങ്ങിൽ ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് മുൻ ജന:സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

മുസ്തഫ തിരൂർ, അഡ്വ: സാജിദ് അബൂബക്കർ, കെ.പി.എ.സലാം ആശംസകൾ നേർന്നു.പി.വി.നാസർ, കരീം കാലടി, ഒ.ടി.സലാം,ഷക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, എ.പി.നൗഫൽ, ബദറുദ്ദീൻ തറമ്മൽ, ശിഹാബ് ഏറനാട്, ഫക്രുദ്ദീൻ മാറാക്കര ഫൈസൽ തെന്നല, അബ്ദുൾ സലാം പരി, സൈനുദ്ദീൻ പൊന്നാനി, ജൗഹർ മൊറയൂർ, തുടങ്ങിയവർ സംബസിച്ചു.നാസർ കുറുമ്പത്തൂർ സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍