മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്.
യു.ഡി.എഫുമായിട്ടുള്ള സീറ്റ് വിഭജനത്തില്‍ തീര്‍ക്കാവുന്ന ചില പ്രശ്‌നങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുമായി ഇതുവരെ നടന്ന ചര്‍ച്ച വിലയിരുത്തുകയാണ് ഇന്ന് ചെയ്തത്. ഏഴാം തിയതി മലപ്പുറത്ത് എല്ലാ ജില്ല നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിന് ശേഷമുള്ള ദിവസം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിന് അധികമായി ലഭിച്ച മൂന്ന് സീറ്റുകള്‍ ഏതെല്ലാമെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല. യുഡിഎഫുമായി ഇനിയും ചര്‍ച്ചകളുണ്ട്. ചില സീറ്റുകള്‍ വെച്ചുമാറുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങള്‍ അന്തിമമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍