സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പരസ്യ പ്രതിഷേധങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് എ. വിജയരാഘവന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പരസ്യ പ്രതിഷേധങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് എ. വിജയരാഘവന്‍ പ്രതികരിച്ചില്ല.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളൂ. എത്ര വലിയ നിരയാണെങ്കിലും പാര്‍ട്ടി തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകില്ല. കഴിഞ്ഞ പൊന്നാനി തെരഞ്ഞെടുപ്പിലും പ്രതിഷേധമുണ്ടായിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്നത് സംഘടനാകാര്യമാണെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

 Courtesy - 24 News

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍