പൊന്നാനിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ തള്ളി ടി.എം സിദ്ദിഖ്


പൊന്നാനിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ തള്ളി ടി.എം. സിദ്ദിഖ്. മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് ടി.എം. സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഏത് പാര്‍ട്ടി അംഗത്തെയും പോലെ ഈ തത്വങ്ങള്‍ തനിക്കും ബാധകമാണ്. തന്റെ പേരും ചിത്രവും പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ടിഎം. സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്നും ടി.എം. സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെയാണ് പൊന്നാനിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യ പ്രതിഷേധം നടന്നത്. സംസ്ഥാന സമിതി പരിഗണിക്കുന്ന പി. നന്ദകുമാറിന് പകരം ടി.എം. സിദ്ദിഖിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സ്ത്രീകളുള്‍പ്പടെ നൂറു കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനങ്ങള്‍ തിരുത്തും എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. പി. ശ്രീരാമകൃഷ്ണന്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍, പൊന്നാനിയില്‍ നാട്ടുകാരന്‍ കൂടിയായ ടി.എം. സിദ്ദിഖിനെ പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവില്‍ സംസ്ഥാന സമിതി പരിഗണിക്കുന്ന പി. നന്ദകുമാറിനെ വേണ്ടെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

Courtesy - 24 News

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍