കൊവിഡ് രോഗവ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍ സര്‍ക്കാരും. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍
മഹാരാഷ്ട്രയിലെ പ്രതിദിന കേസുകളില്‍ വന്‍വര്‍ധനവുണ്ടായി. 8,807 പേര്‍ക്ക്
പുതുതായി രോഗം സ്ഥീരികരിച്ചു. 80 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
Courtesy - 24 News
0 അഭിപ്രായങ്ങള്‍