നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതായി വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഖമറുന്നീസ അൻവർ. മത സംഘടനകളുടെ എതിർപ്പ് സീറ്റ് ലഭിക്കാൻ തടസമാകുന്നുണ്ടെന്ന് ഖമറുന്നീസ അൻവർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ
മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കണം. എന്നാൽ ചില നേതാക്കൾക്ക്
ഇളവുകളാകാം. സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതിൽ
സങ്കടമുണ്ട്. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് ഇഷ്ടമല്ലാത്ത പല
മതസംഘടനകളുമുണ്ട്. എന്നാൽ ലീഗിന് സ്ത്രീകളെ പിന്നോട്ട് കൊണ്ടുപോകാൻ
താത്പര്യമില്ലെന്നും ഖമറുന്നീസ അൻവർ പറഞ്ഞു.
Courtesy - 24 News
0 അഭിപ്രായങ്ങള്‍