കോട്ടയ്ക്കൽ നഗരസഭയിൽ UDF സീറ്റ് ധാരണയായി


ജില്ല UDF ചെയർമാൻ പി.ടി അജയമോഹന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സീറ്റ് ധാരണയായത്. 32 വാർഡുള്ള കോട്ടയ്ക്കൽ നഗരസഭയിൽ 24 സീറ്റുകളിൽ മുസ്ലിം ലീഗും 8 സീറ്റുകളിൽ കോൺഗ്രസ്സും മത്സരിക്കും.

മൈത്രിനഗർ, നായാടിപ്പാറ, മുളിയംകൊട്ട, പൂഴിക്കുന്ന്, മദ്രസ്സുംപടി, ആമപ്പാറ, തോക്കാംപാറ, ഖുർബാനി വാർഡുകളിലാണ് ഇത്തവണയും കോൺഗ്രസ്സ് മത്സരിക്കുക.

കോട്ടക്കുളം വാർഡ് കോൺഗ്രസ്സിന് വേണമെന്ന ആവശ്യമായിരുന്നു തർക്കത്തിന് കാരണം. ഇവിടെ ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും കോൺഗ്രസ്സ് പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍