നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രി; ​ഉടൻ ഗവർണറെ കാണും, സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാവും

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ എൻ.ഡി.എ തിരഞ്ഞെടുത്തു. തുടർച്ചയായ നാലാം തവണയാണ്​ നിതീഷ്​ കുമാർ ബിഹാർ മുഖ്യമ​ന്ത്രിയാവുന്നത്.

ദിവസങ്ങൾ നീണ്ട് അനിശ്ചിതത്വത്തിനൊടുവിലാണ് എൻ.ഡി.എ യോ​ഗം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രിയാകും.

നിതീഷ് ഉടൻ ഗവർണറെ കാണും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിൻറെ മേൽനോട്ടത്തിലായിരുന്നു യോഗം. എൻ.ഡി.എയിൽ ജെ.ഡിയു​വിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്​ട്രീയ​ അനിശ്ചിതത്വം ഉടലെടുത്തിരുന്നു​.

ബിഹാർ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനെക്കാൾ കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടിയതിന് പിന്നാലെ ആഭ്യന്തരമുൾപ്പടെയുള്ള പ്രധാന വകുപ്പുകൾ പാർട്ടി ആവശ്യപ്പെട്ടിരുന്നു.

ജെ.ഡി.യുവിന്​ തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ്​ ലഭിച്ചത്​. മുൻവർഷത്തെ അപേക്ഷിച്ച്​ വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്​തു. 125 സീറ്റുകളാണ്​ എൻ.ഡി.എ നേടിയത്​. 243 അംഗ നിയമസഭയിൽ 122ആണ്​ കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍