കോട്ടക്കൽ - LDF സീറ്റ് വിഭജനം പൂർത്തിയായി



കോട്ടക്കൽ നഗരസഭയിൽ എൽ.ഡി,എഫ് സീറ്റ് വിഭജനം പൂർത്തിയായി. നിലവിലുള്ള സീറ്റുകൾ തുടരാനാണ് ഘടകകക്ഷികൾക്കിടയിൽ തീരുമാനമായത്. ആകെയുള്ള 32 സീറ്റിൽ ഇരുപത്തി നാല് സീറ്റിൽ  സി.പി.എമ്മും, രണ്ട് സീറ്റിൽ സി.പി.ഐ യും, മൂന്ന് സീറ്റിൽ ഐ.എൻ.എല്ലും, മൂന്ന് സീറ്റിൽ പൊതു സ്വാതന്ത്രരും മത്സരിക്കും.

എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാധിനിത്യമുള്ള സ്ഥാനാർഥി പട്ടികയാകും എൽ.ഡി.എഫ് മുന്നോട്ട് വെക്കുക എന്നും  മൂന്ന് പേരൊഴികെ മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ വർഷങ്ങളിൽ യു.ഡി.എഫ് ഭരണ സമിതികൾ നടത്തിയ അഴിമതിക്കെതിരായി പൊതുസമൂഹത്തിൽ ഉയരുന്ന പ്രതിഷേധം ഇത്തവണ വോട്ടായി മാറുമെന്നും യു.ഡി.എഫിനുള്ളിലെ മുസ്ലിം ലീഗ് അപ്രമാദിത്യത്തിനെതിരായി യു.ഡി.എഫ് ഘടകകക്ഷികൾ തന്നെ രംഗത്ത് വന്നതും ഇടതുപക്ഷ വിജയത്തിന് ആക്കം കൂട്ടുമെന്നും കോട്ടക്കൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്രവിജയം നേടുമെന്നും  നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവീനർ എൻ  പുഷ്പരാജൻ മാസ്റ്റർ, എം സൈതലവി, എം.പി ഹരിദാസൻ മാസ്റ്റർ, ഇ.ആർ രാജേഷ്, ടി കബീർ മാസ്റ്റർ, എം അലവികുട്ടി മാസ്റ്റർ  തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍