മലപ്പുറം ജില്ലാ പഞ്ചായത്ത് ; പ്രസിഡൻ്റ് സ്ഥാനം ഇനി ജനറൽ


കഴിഞ്ഞ തവണ പ്രസിഡൻറ് സ്ഥാനം നറുക്കെടുപ്പിലൂടെ പട്ടികജാതി സംവരണമായി മാറിയിരുന്നു. പുതിയ നറുക്കെടുപ്പ് പ്രകാരം വനിതാ സംവരണമായതിനെ തുടർന്ന് കഴിഞ്ഞ തവണ മെമ്പറായിരുന്ന ഇസ്മായീൽ മൂത്തേടമാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് ഹൈക്കോടതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജനറലാക്കി ഉത്തരവിറക്കിയത്.

പ്രസിഡൻറ് സ്ഥാനം ജനറൽ ആയതോടെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പുതിയ നറുക്കെടുപ്പ് നടത്തേണ്ടി വരും. നേരത്തെ വൈസ് പ്രസിഡൻറ് വനിതാ സംവരണമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍