KSFE വിഷയത്തില്‍ ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും രണ്ട് തട്ടിലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. KSFE യില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വിജിലന്‍സിന് അറിയാമായിരുന്നു. അത്കൊണ്ടാണ് റെയ്ഡ് നടത്തിയത്. തങ്ങള്‍ക്കെതിരെ അന്വേഷണം പാടില്ല എന്നാണ് ഇടത്പക്ഷം ചിന്തിക്കുന്നത്. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടുവെന്നും എം.പി പറഞ്ഞു. LDF നുള്ളില്‍ തന്നെ അസ്വാരസ്യം ഉണ്ട്. മന്ത്രിമാര്‍ ഇപ്പോള്‍ പരസ്പരം പോരാടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെ മുസ്ലിം ലീഗ് ശക്തമായി വിമര്‍ശിക്കുന്നില്ലെന്ന ബി.ജെ.പിയുടെ ആരോപണം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സോളാര്‍ കേസ് ബൂമറാങ് പോലെ എല്‍.ഡി.എഫിനെ തിരിച്ചടിച്ച് കൊണ്ടിരിക്കുകയാണെന്നും കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് ഇടത്പക്ഷത്തിന് തന്നെ ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഏറ്റവും അധികം പീഡനം ഏറ്റുകൊണ്ടിരിക്കുന്നത് മുസ്ലിം ലീഗാണ്. ഹൃദ്രോഗിയായ എം.സി ഖമറുദ്ദീനും രോഗാവസ്ഥയിലുള്ള ഇബ്രാഹിം കുഞ്ഞും പീഡനം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിലെല്ലാം മുസ്ലിം ലീഗിന് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ ഞങ്ങള്‍ പ്രതികരിക്കുന്നത് മുസ്ലിം ലീഗിന്റെ വിമര്‍ശന രീതിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
0 അഭിപ്രായങ്ങള്‍