സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു - മുല്ലപ്പള്ളി രാമചന്ദ്രന്‍


ധനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം ഈ സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മലപ്പുറത്ത് പറഞ്ഞു.  മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല. സംസ്ഥാനത്തെ സാമ്പത്തികമായി ഇത്രയേറെ തകര്‍ത്ത സര്‍ക്കാര്‍ ഉണ്ടായിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പി ധാരണ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഈ രാഹസ്യധാരണ നാടിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടംമറിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു അനുകൂല സാഹചര്യമാണുള്ളതെന്നും റെക്കോഡ് വിജയമായിരിക്കും ഇത്തവണ യു.ഡി.എഫ് നേടുകയെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍