പ്രമേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഖത്തറിൽ സഹായവുമായി എപ്പോഴും ഖത്തർ ഡയബറ്റ്സ് അസോസിയേഷൻ (QDA) കൂടെയുണ്ട്. മുൻതസയിലെ റൗദത്ത് അൽ ഖയിൽ കെട്ടിടത്തിലാണ് ഖത്തർ ഡയബറ്റ്സ് അസോസിയേഷൻ ഒാഫിസ് പ്രവർത്തിക്കുന്നത്.തിരക്കുപിടിച്ച ജീവിതത്തിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് പ്രമേഹം സംബന്ധിച്ച സകലവിധകാര്യങ്ങളും നൽകാൻ 1999 മുതൽ ഖത്തറിൽ ഇൗ സ്ഥാപനമുണ്ട്. 44547334, 44547311, 55305498 എന്നീ നമ്പറുകളിൽ വിവരങ്ങൾ ലഭ്യമാണ്. വേൾഡ് ഡയബറ്റ്സ് ഫെഡറേഷെൻറ കീഴിൽ ഖത്തർ ഫൗണ്ടേഷെൻറ സഹായത്തോടെയാണ് ഇതിൻെറ പ്രവർത്തനം. ഖത്തരികൾക്ക് മാത്രമല്ല, മലയാളികളടക്കമുള്ള വിദേശികൾക്കും എല്ലാ കാര്യങ്ങളും ഇവിടെ സൗജന്യമായി നൽകുന്നു. കുറഞ്ഞ ശമ്പളമുള്ള ഡ്രൈവർമാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് പ്രമേഹം പരിശോധിക്കാനുള്ള ഉപകരണങ്ങൾ സൗജന്യമായി നൽകും.
0 അഭിപ്രായങ്ങള്‍