ബാർ കോഴ അടക്കമുള്ള അന്വേഷണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് യുഡിഎഫ്. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
തനിക്കെതിരായ ബിജു രമേശിൻ്റെ കോഴ ആരോപണം ഏജൻസികൾ അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോർട്ട് കോടതിയ്ക്ക് മുന്നിലുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ കേസുകളിൽ കുടുക്കാൻ സർക്കാരിന്റെ പ്രതികാര നടപടികളെ ഒറ്റക്കെട്ടായി നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ജോസ് കെ മാണി, ബിജു രമേശിന് 10
കോടി വാഗ്ദാനം നല്‍കിയതിനെ കുറിച്ചും അന്വേഷിക്കണം. പ്രതികാര നടപടിയിലൂടെ
കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Courtesy - SouthLive
0 അഭിപ്രായങ്ങള്‍