ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ്; ശിവശങ്കറിനെതിരെ കരുക്ക് മുറുകുന്നു


 

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ്. നയതന്ത്ര ബാഗ് വിട്ടുനൽകാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വിളിച്ചതും ചോദിച്ചറിയും.

വരുന്ന തിങ്കളാഴ്ചയാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുക. ശിവശങ്കറിനെതിരെയുള്ള തെളിവുകൾ കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നും കൂടുതൽ തെളിവുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ശേഖരിച്ചു. നയതന്ത്ര ബാഗ് വിട്ടുനൽകാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വിളിച്ചതും ചോദിച്ചറിയും. താൻ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മീഷണറെ ആണെന്ന് ശിവശങ്കർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോ കസ്റ്റംസോ തയ്യാറായിട്ടില്ല .തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യൽ ശിവശങ്കറിന് നിർണായകമാണ്. ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് അറസ്റ്റ് ലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍