തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധികളായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 91% പുതുമുഖങ്ങള്‍
കൃത്യം കണക്ക് നോക്കിയാല്‍ 91.46% പുതുമുഖങ്ങളാണ്. 8.54% മാത്രമാണ് മത്സരിക്കുന്ന മുൻ മെമ്പര്‍മാര്‍. 3 തവണ മെമ്പര്‍മാരായവര്‍ വീണ്ടും മത്സരിക്കരുതെന്നും ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം അംഗങ്ങള്‍ മത്സരരംഗത്ത് ഉണ്ടാകരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതില്‍ യാതൊരു ഇളവും നല്‍കാതെ കര്‍ശനമായി മുസ്ലിം ലീഗ് നടപ്പിലാക്കുകയും ചെയ്തിരുന്നു.
ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും മുസ്ലിം ലീഗിന്റെ പ്രതിനിധികളായി മത്സരിക്കുന്നത് ആകെ 1463 സ്ഥാനാര്‍ത്ഥികളാണ്. ഇവരില്‍ 125 പേര്‍ മാത്രമാണ് നിലവില്‍ സിറ്റിങ് മെമ്പര്‍മാരായുള്ളത്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന 1028 സ്ഥാനാര്‍ത്ഥികളില്‍ 943 സ്ഥാനാര്‍ത്ഥികളും പുതുമുഖങ്ങളാണ്. 85 പേര്‍ മാത്രമാണ് സിറ്റിങ് മെമ്പര്‍മാര്‍ (8.26% ). മുനിസിപ്പാലിറ്റികളിലേക്ക് മത്സരിക്കുന്ന 278 സ്ഥാനാര്‍ത്ഥികളാണ് മുസ്ലിം ലീഗ് പ്രതിനിധികള്‍. ഇവരില്‍ 253 സ്ഥാനാര്‍ത്ഥികളും പുതുമുഖങ്ങളാണ്. 25 പേര്‍ മാത്രമാണ് സിറ്റിങ് കൗണ്‍സിലര്‍മാര്‍ ( 9%). ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മുസ്ലിം ലീഗ് പ്രതിനിധികളായി 135 പേര്‍ മത്സരിക്കുന്നതില്‍ 125 പേരും പുതുമുഖങ്ങളാണ്. 10 സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് സിറ്റിംഗ് അംഗങ്ങള്‍ (7.40%). ജില്ലാ പഞ്ചായത്തിലേക്ക് 22 പേര്‍ മത്സരിക്കുന്നതില്‍ 5 പേര്‍ മാത്രമാണ് സിറ്റിംഗ് അംഗങ്ങള്‍. 18 പേരും പുതുമുഖങ്ങളാണ്.
0 അഭിപ്രായങ്ങള്‍