കോട്ടയ്ക്കൽ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഖെയെ കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ എം.പി സന്ദർശിച്ചു. 15 മിനിറ്റോളം ഖാർഗെയുമൊത്ത് ചെലവഴിച്ചു.
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു, വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ജനറല്‍ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, ജയ്ഹിന്ദ് ടി.വി മാനേജിംഗ് ഡയറക്ടർ ബി.എസ്. ഷിജു എന്നിവർ കെ.പി.സി.സി പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
രാവിലെ പൊന്നാനി എം.പി. അബ്ദുല്‍ സമദ് സമദാനിയും മല്ലികാർജ്ജുൻകാർ ഖാർഖെയെ സന്ദർശിച്ചിരുന്നു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോക്ടർ പി.എം. വാരിയരും ഒപ്പമുണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍