അകമ്പാടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

 


കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. ബോണറ്റ് പൂര്‍ണമായി കത്തി നശിച്ചു. 

അകമ്പാടം ഏദന്‍ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം. നിലമ്പൂര്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ ടാങ്കിന് നേരിയ ചോര്‍ച്ചയുണ്ടായിരുന്നതായും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍